സീറോ മലബാർ ദനഹാക്കാലം ഒന്നാം വെള്ളി ജനുവരി 07 മത്തായി 14: 1-12 സ്നാപകന്റെ മരണം

നമ്മുടെ ജീവിതത്തില്‍ നമ്മള്‍ എന്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ജീവിതത്തിന്റെ മൂല്യം അടങ്ങിയിരിക്കുന്നത്. ചെയ്യുന്നത് തെറ്റാണ് എന്നറിഞ്ഞിട്ടും തെറ്റ് ചെയ്യുന്ന ഹേറോദേസിനെ നമ്മള്‍ വചനത്തില്‍ കാണുന്നു. യോഹന്നാന്‍ നീതിമാനും വിശുദ്ധനുമാണെന്ന് ഹേറോദേസിന് അറിയാമായിരുന്നു. ഹേറോദിയാ മകളിലൂടെ ആവശ്യപ്പെട്ടത്, യോഹന്നാന്റെ ശിരസാണെന്ന് അറിഞ്ഞപ്പോള്‍ ഹേറോദേസ് ദുഃഖിതനാവുകയും ചെയ്യുന്നു. എന്നിട്ടും യോഹന്നാനെ വധിക്കാന്‍ അയാള്‍ ഉത്തരവിടുന്നു.

പൂര്‍ണ്ണബോധ്യത്തോടെ തിന്മ ചെയ്യുന്നവരെ ദൈവം വിധിക്കട്ടെ. ശരി എന്തെന്ന് അറിഞ്ഞിട്ടും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിലും സൗഹൃദങ്ങളുടെ നിലനില്‍പ്പിനായും തിന്മ ചെയ്യുന്നവരാണോ നമ്മള്‍ എന്ന് ധ്യാനിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.