സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം നാലാം തിങ്കള്‍ നവംബര്‍ 22 മത്തായി 6: 19-21 ഇതുവരെ എന്ത് നിക്ഷേപിച്ചു?

ഏതു തരം കാര്യങ്ങള്‍ സമ്പാദിക്കാനാണ് നമ്മള്‍ ഓരോ ദിവസവും ശ്രമിക്കുന്നത് എന്ന് ധ്യാനിക്കുന്നത് ഉചിതമായിരിക്കും. ഭൂമിയില്‍ മനുഷ്യരുടെ മുമ്പില്‍ ഉന്നതസ്ഥാനവും പേരും ലഭിക്കുന്നതിനായി, സമ്പത്തും അധികാരവും നേടാനാണ് അറിയാതെയാണെങ്കിലും നമ്മില്‍ പലരുടേയും ശ്രമം. പക്ഷേ, അതൊക്കെ നഷ്ടപ്പെടാം. അധികാരം ഇല്ലാതാകാം, പണം തീര്‍ന്നുപോകാം, പ്രശസ്തി അസ്തമിക്കാം, പേരും പെരുമയും മാഞ്ഞുപോകാം. എന്നാല്‍ ഇവയ്ക്കു പകരം മറ്റ് പല കാര്യങ്ങള്‍ക്കായി നമ്മള്‍ ശ്രമിക്കുകയാണെങ്കില്‍ ഉദാഹരണത്തിന് – എല്ലാവരെയും സ്‌നേഹിക്കാന്‍, എല്ലാവരോടും കരുണ കാണിക്കാന്‍, എല്ലാവരെയും ആദരിക്കാന്‍ – നമ്മള്‍ ശ്രമിച്ചാല്‍ അതെപ്പോഴും നമ്മോടൊപ്പം ഉണ്ടാകും. അതേ ഉണ്ടാകൂ. മറ്റെല്ലാം തുരുമ്പും കീടങ്ങളും നശിപ്പിക്കും.

നിങ്ങളുടെ നിക്ഷേപം സ്വർഗ്ഗത്തിൽ കരുതിവയ്ക്കാനാണ് ഈശോ പറഞ്ഞിരിക്കുന്നത്. ഇതുവരെയുള്ള ജീവിതത്തിൽ സ്വർഗ്ഗത്തിൽ നമുക്ക് എന്തുമാത്രം നിക്ഷേപിക്കാനായി എന്ന് ധ്യാനിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS