സീറോ മലബാർ ഉയിര്‍പ്പ് അഞ്ചാം ശനി മെയ് 08 യോഹ. 15: 26-16: 4 ദൈവത്തെ അറിയുന്നവർ

ദൈവത്തെയോ ഈശോയെയോ അറിയാത്തവരോടൊപ്പം ജീവിക്കേണ്ടിവരികയാണെങ്കിൽ സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നമ്മൾ വചനത്തിൽ വായിക്കുന്നു. നാം ക്രിസ്തുവിനുവേണ്ടി ജീവിക്കുമ്പോഴും നിലകൊള്ളുമ്പോഴും നമ്മളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നവർ ദൈവത്തെ അറിയാത്തവരാണ്; അവർക്ക് ഈശോയെയും അറിയില്ല.

ഇതിനൊരു മറുവശം ഉണ്ട്. നന്മ ചെയ്യുകയും നന്മയിൽ ജീവിക്കുകയും ചെയ്യുന്നവരെ ഉപദ്രവിക്കാനും ഇല്ലാതാക്കാനും നമ്മൾ ശ്രമിക്കുകയാണെങ്കിൽ ഈശോ നമ്മളോടും പറയും: ‘നിങ്ങൾ എന്നെയോ എന്റെ പിതാവിനെയോ അറിയാത്തവരാണ്’ എന്ന്. ദൈവത്തെയും ഈശോയെയും യഥാർത്ഥത്തിൽ അറിയുന്നവർ നന്മയേ പ്രവർത്തിക്കൂ. നമ്മുടെ പ്രവർത്തനങ്ങള്‍ എപ്രകാരമെന്ന് നമുക്ക് പരിശോധിക്കാം. ആശ്വാസദായകനായ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തെക്കുറിച്ച് നമ്മൾ ബോധ്യമുള്ളവരാണോ എന്നും ധ്യാനിക്കണം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.