സീറോ മലബാര്‍ ഉയിര്‍പ്പ് ഒന്നാം വെള്ളി ഏപ്രില്‍ 09 മത്തായി 10: 26-33 നിര്‍ഭയം സാക്ഷ്യം വഹിക്കുക

കുരുവികള്‍ വളരെ ചെറുതാണ്. നമ്മള്‍ മനുഷ്യര്‍ അവയെ കാണാറുണ്ടെങ്കിലും അവയുടെ സ്വരം കേള്‍ക്കാറുണ്ടെങ്കിലും അവയെ വിലമതിക്കാറില്ല. എന്നാല്‍, ദൈവം അവ ഓരോന്നിനെയും വിലയുള്ളതായി കണക്കാക്കുന്നു. കുരുവികളെക്കാള്‍ വിലയുള്ളവരാണ് മനുഷ്യര്‍ എന്നാണ് ഈശോ പറയുന്നത്. മൂല്യം കുറഞ്ഞ കുരുവികള്‍ക്ക് വലിയ പരിഗണന നല്‍കുന്ന ഈശോ, അവയെക്കാള്‍ വളരെയധികം മൂല്യമുള്ള നമ്മള്‍ മനുഷ്യരുടെ കാര്യങ്ങള്‍ എത്രയോ അധികമായി പരിഗണിക്കുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യും!

നമ്മള്‍ ചെറിയവരാണെങ്കിലും കഴിവ് കുറഞ്ഞവരാണെങ്കിലും യോഗ്യതയില്ലാത്തവരാണെന്ന് നമുക്ക് തോന്നുമെങ്കിലും ദൈവതിരുമുമ്പില്‍ നമ്മള്‍ വിലയുള്ളവരാണ്; യോഗ്യതയുള്ളവരാണ്. ആ ബോധ്യമായിരിക്കണം ജീവിതത്തില്‍ നമ്മെ വളര്‍ത്തേണ്ടത്. എത്ര തളര്‍ത്തുന്ന സാഹചര്യത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ആ ഒരൊറ്റ ചിന്ത മതി.

ഫാ. ജി. കടൂപ്പാറയില്‍ MCBS