സീറോ മലബാര്‍ ഉയിര്‍പ്പ് ഒന്നാം വ്യാഴം ഏപ്രില്‍ 08 മത്തായി 10: 1-15 സമാധാനത്തിന്റെ ദൗത്യം

ഈശോ ഓരോ ശിഷ്യനെയും പേര് ചൊല്ലി വിളിച്ച്, അധികാരം നല്‍കി, ദൈവരാജ്യത്തിന്റെ സന്ദേശവുമായി അയയ്ക്കുകയാണ്. ഇന്ന് ഈശോ നമുക്കും ദൗത്യം നല്‍കുന്നുണ്ട് – ആയിരിക്കുന്ന ഇടങ്ങളില്‍ ദൈവരാജ്യം സ്ഥാപിക്കാന്‍. ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍.

ഈ ദിനത്തില്‍ വി. ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ നമുക്കും പ്രാര്‍ത്ഥിക്കാം: “ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സന്ദേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുന്നതിനും, സ്നേഹിക്കപ്പെടുന്നതിനേക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ. എന്തെന്നാൽ, കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങളോട് ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേയ്ക്ക്‌ ജനിക്കുന്നത്. ആമേൻ.”

ഫാ. ജി. കടൂപ്പാറയില്‍ MCBS