സീറോ മലബാർ ഉയിര്‍പ്പ് ഏഴാം ഞായര്‍ മെയ്‌ 16 മർക്കോ. 16: 14-20 ഉത്ഥിതനെ പ്രഘോഷിക്കാന്‍ അയയ്ക്കപ്പെടുന്നു

ഉയിർക്കപ്പെട്ടതിനുശേഷം തന്നെ കണ്ടവരെ വിശ്വസിക്കാത്ത ശിഷ്യരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും ഉത്ഥിതനായ ഈശോ കുറ്റപ്പെടുത്തുന്നു (14). ഉത്ഥാനത്തിനുശേഷം ഈശോ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ സാധാരണ ആശംസിക്കുന്നത് ‘നിങ്ങൾക്ക് സമാധാനം’ എന്നാണ്. ഇവിടെ കാര്യങ്ങൾ വ്യത്യസ്തമാകുന്നു. ശിഷ്യരെ ഈശോ കുറ്റപ്പെടുത്തുന്നു. നാം ചില ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ടതുണ്ട്.

1. ഇന്ന് ഈശോ എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുകയാണെങ്കിൽ എന്നെ കുറ്റപ്പെടുത്തുമോ?

2. ഈശോയുടെ സമാധാന ആശംസയ്ക്ക് ഞാൻ യോഗ്യനാണോ?

3. മറ്റുള്ളവരിലൂടെ വെളിപ്പെടുന്ന ദൈവീകഭാവങ്ങളെ ഞാൻ അംഗീകരിക്കാറുണ്ടോ?

4. വിശ്വാസരാഹിത്യവും ഹൃദയകാഠിന്യവുമുള്ള ഒരാളാണോ ഞാൻ?

ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലൂടെ, അവിടുത്തെ പ്രേഷിതദൗത്യം ഏറ്റെടുക്കാൻ നമ്മൾ യോഗ്യരാണോ അല്ലയോ എന്ന് തിരിച്ചറിയാനാകും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.