സീറോ മലബാർ ഉയിര്‍പ്പ് രണ്ടാം ബുധന്‍ ഏപ്രില്‍ 14 മര്‍ക്കോ. 7: 31-37 ബധിരനെ സുഖമാക്കുന്നു

“അവന്‍ എല്ലാ കാര്യങ്ങളും നന്നായി ചെയ്യുന്നു” (37) എന്നാണ് ജനങ്ങള്‍ ഈശോയെക്കുറിച്ച് പറഞ്ഞത്. എല്ലാം നന്നായി ചെയ്യുന്നവന്‍! അതൊരു മനോഹരമായ പ്രയോഗമാണ്. നമ്മളെപ്പറ്റി മറ്റുള്ളവര്‍ എങ്ങനെയാണ് പറയുക? എല്ലാം നന്നായി ചെയ്യുന്നവന്‍ എന്നായിരിക്കുമോ അതോ മറ്റെന്തെങ്കിലും ആയിരിക്കുമോ? നമ്മള്‍ മറ്റുള്ളവരെക്കുറിച്ച് സാധാരണ എന്താണ് പറയുന്നത്. നല്ലതു മാത്രം കാണാനും, അത് പറയാനും നമുക്ക് സാധിക്കുന്നുണ്ടോ? അതോ എല്ലാത്തിലും തിന്മ കാണാനാണോ നമ്മുടെ ശ്രമം.

എല്ലാം നന്നായി ചെയ്യുന്നയാള്‍ എന്ന് മറ്റുള്ളവര്‍ പറയാന്‍ തക്കവിധം നന്നായി കാര്യങ്ങളെ ക്രമീകരിക്കുന്ന ആളായി മാറാന്‍ നമുക്ക് സാധിക്കട്ടെ. അതുപോലെ മറ്റുള്ളവരുടെ നന്മ കാണാനും അത് ഏറ്റുപറയാനും നമുക്ക് സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.