സീറോ മലബാര്‍ ദനഹാക്കാലം ഒന്നാം ബുധൻ ജനുവരി 05 ലൂക്കാ 4: 23-30 ദൗത്യം

നസ്രത്തിലെ സിനഗോഗില്‍ വച്ച് ഈശോ തന്റെ ദൗത്യം തിരിച്ചറിഞ്ഞ് പ്രഖ്യാപിച്ചതു പോലെ, എന്നെ ദൈവം ഭരമേല്‍പിച്ചിരിക്കുന്ന ഒരു ദൗത്യത്തെ ഞാന്‍ കണ്ടെത്തേണ്ടതുണ്ട്.

ദൈവത്തിന്റെ പ്രത്യേകമായൊരു ദൗത്യനിര്‍വ്വഹണത്തിനു വേണ്ടി മാത്രമാണ് ഞാന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ദൗത്യമില്ലാത്തവരായി ഈ ഭൂമിയിൽ ആരുമില്ല. ഈശോ പ്രഖ്യാപിച്ച അതേ ദൗത്യം തന്നെയാണ് എനിക്ക് എന്റേതായയ രീതിയില്‍ പൂര്‍ത്തിയാക്കാനുള്ളത്. എന്റെ ജീവിതവും ദൗത്യവും ഒന്നാകുന്നിടത്താണ് എന്നെക്കുറിച്ചുള്ള ദൈവഹിതം സാക്ഷാത്ക്കരിക്കപ്പെടുന്നത്. ദൈവത്തോട് ചേര്‍ന്ന് ദൗത്യം നിര്‍വ്വഹിക്കാന്‍ പോകുമ്പോള്‍ ഈശോ നേരിട്ട അതേ എതിര്‍പ്പും നേരിടേണ്ടി വരുമെന്ന് നമ്മള്‍ ഓര്‍മ്മിക്കുക. എതിര്‍പ്പുകളില്‍ ഭയപ്പെടാതെ ദൈവം ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കേണ്ടവരാണ് നമ്മള്‍.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.