സീറോ മലബാർ ദനഹാക്കാലം ഒന്നാം തിങ്കൾ ജനുവരി 03 മത്തായി 4: 1-11 പ്രലോഭനങ്ങൾ

ഉപവാസം, പരിഹാരം, ദൈവവും മനുഷ്യരുമായുള്ള അനുരഞ്ജനപ്പെടൽ തുടങ്ങിയ വിഷയങ്ങള്‍ കടന്നുവരുന്ന ഭാഗമാണ് ഇന്നത്തെ വചനം. ദൈവസ്‌നേഹത്തേക്കാളും ഉപരിയായി മൂന്നു കാര്യങ്ങളെ വയ്ക്കാൻ പിശാച് യേശുവിനെ പ്രേരിപ്പിക്കുകയാണ്. സുഖം (കല്ലുകളെ അപ്പമാക്കാൻ), അധികാരം (എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും), സുരക്ഷിതത്വം (ദൈവം ദൂതരെ വിട്ട് നിന്നെ സംരക്ഷിക്കും) എന്നീ മൂന്നു കാര്യങ്ങൾക്ക് ദൈവത്തേക്കാൾ പ്രാധാന്യം നല്കാൻ പിശാച് പ്രലോഭിപ്പിക്കുന്നു. ഈശോ അതിനെയെല്ലാം അതിജീവിക്കുകയാണ്.

എന്തൊക്കെയാണ് എന്റെ പ്രലോഭനങ്ങൾ? ദൈവത്തിൽ നിന്ന് എന്നെ അകറ്റുന്ന കാര്യങ്ങൾ? നമ്മൾ പരാജയപ്പെടുന്നത് രണ്ടോ, മൂന്നോ കാര്യങ്ങളിലായിരിക്കും. അവ എന്തെന്നു കണ്ടെത്തി അവയിൽ വിജയിക്കാൻ ശ്രമിക്കുക. പ്രലോഭനങ്ങളിലൂടെ കടന്നുപോയി അതിനെ അതിജീവിച്ച ഈശോ തന്നെ നമുക്കു തുണ.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.