സീറോ മലബാർ ദനഹാക്കാലം ഒന്നാം ഞായർ ജനുവരി 02 യോഹ. 1: 45-51 നന്മയുള്ളവരാകുക

“നസറത്തില്‍ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ എന്നാണ് നഥാനിയേലിന്റെ ചോദ്യം” (1:46).

നന്മയുടെ നേരെയുള്ള അടഞ്ഞ മനോഭാവമാണിത്; ചില വ്യക്തികളെ മുന്‍വിധിയോടെ സമീപിക്കുന്ന രീതിയാണിത്. നന്മ സ്വീകരിക്കാനാവണമെങ്കില്‍ അവശ്യം വേണ്ട മനോഭാവം ‘വന്നു കാണുക’ (1:47) എന്നതാണ്. നേരിട്ടു കാണാനും കണ്ടു മനസ്സിലാക്കാനുമുള്ള സന്നദ്ധതയുമുള്ളവർക്കു മാത്രമേ നന്മയെ തിരിച്ചറിയാനും സ്വീകരിക്കാനും സാധിക്കുകയുള്ളൂ. അതിനാല്‍ മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ നമ്മൾ നമ്മുടെ മുന്‍വിധികളെ മാറ്റിവയ്ക്കുക; നേരിട്ട് കണ്ടറിഞ്ഞ് മനസ്സിലാക്കാം എന്നത് നമ്മുടെ ജീവിതശൈലിയാക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.