സീറോ മലബാർ ഉയിര്‍പ്പ് ആറാം ചൊവ്വ മെയ് 11 മർക്കോ. 13: 32-37 ജാഗരൂകരായിരിക്കുവിന്‍

ശ്രദ്ധാപൂർവ്വം ഉണർന്നിരിക്കുക എന്നത് ആത്മീയജീവിതത്തിന്റെ ആദ്യപാഠമാണ്. ഒരുവന്റെ ജീവിതകാലം മുഴുവൻ ഉണർവ്വുള്ളവനായിരിക്കുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞ കാര്യമായി തോന്നിയേക്കാം. പ്രാർത്ഥനയിലും പഠനത്തിലും തൊഴിലിലും ബന്ധങ്ങളിലും സഹനങ്ങളിലും സന്തോഷവേളകളിലും രോഗാവസ്ഥകളിലും ഒരുവൻ ക്രിസ്തുവിനുവേണ്ടി ഉണർന്നിരിക്കണം.

ഇത്തരം വേളകളിലെ ഉണർവ്വില്ലായ്‌മയാണ് ആത്മീയജീവിതത്തെ പരാജയപ്പെടുത്തുന്നത്. ഉണർന്നിരിക്കുന്നവരുടെ മുമ്പിൽ ക്രിസ്തു പ്രകാശമായും ശക്തിയായും ഉദിച്ചുയരും എന്നത് തർക്കമില്ലാത്ത കാര്യമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.