സീറോ മലബാര്‍ പിറവിക്കാലം ഒന്നാം വെള്ളി ഡിസംബർ 31 ലൂക്കാ 8: 19-21 ദൈവമാതൃത്വ തിരുനാൾ

യേശുവിന്റെ അമ്മയും സഹോദരന്മാരും യേശുവിനെ കാണാനെത്തുന്നു. എന്നാല്‍ ജനക്കൂട്ടം നിമിത്തം അവനെ കാണാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇന്നും യേശുവിനെ കാണാൻ ആഗ്രഹിക്കുന്ന നമുക്ക് അതിന് സാധിക്കുന്നുണ്ടോ? നമ്മെ യേശുവില്‍ നിന്ന് അകറ്റുന്ന ജനക്കൂട്ടങ്ങളുണ്ടോ? ആള്‍ക്കൂട്ടത്തിന്റെ രൂപത്തില്‍ നമ്മെ യേശുവിന്റെ സമീപത്ത് ചെല്ലുന്നതില്‍ നിന്നും തടയുന്ന കാര്യങ്ങളെക്കുറിച്ച് നമ്മള്‍ ബോധവാന്മാര്‍/ ബോധവതികള്‍ ആകേണ്ടിയിരിക്കുന്നു.

നമ്മുടെ സര്‍വ്വസ്വമാണ് യേശു എന്ന് നമ്മള്‍ പറയുമ്പോഴും അവന്റെ അടുത്തല്ലാ നമ്മുടെ ജീവിതമെങ്കില്‍ എന്താണ് ഫലം. ഇന്നത്തെ യേശുവിന്റെ അമ്മയുടെയും സഹോദരങ്ങളുടെയും റോളുകളാകാന്‍ ആഗ്രഹിക്കുന്ന നമ്മെ തടഞ്ഞുകൊണ്ടിരിക്കുന്ന ജനക്കൂട്ടങ്ങളെ വകഞ്ഞുമാറ്റേണ്ടിയിരിക്കുന്നു. ദൈവമാതൃത്വ തിരുനാൾ ആഘോഷിക്കുന്ന നമ്മെ പരിശുദ്ധ അമ്മയ്ക്ക് ഭരമേല്പിക്കാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.