സീറോ മലബാര്‍ ശ്ലീഹാക്കാലം നാലാം ശനി ജൂണ്‍ 19 മര്‍ക്കോ. 1: 40-45 കുഷ്ഠരോഗിയെ സുഖമാക്കുന്ന ഈശോ

മനസ്സുണ്ടോ എന്നുള്ള ചോദ്യത്തിന് യേശു പ്രതികരിക്കുന്നത്, മനസ്സുണ്ട് എന്നുള്ള മറുപടി കൊണ്ടു മാത്രമല്ല; കൈനീട്ടി ചോദിച്ചവനെ സ്പര്‍ശിച്ചുകൊണ്ടാണ് (1:41).

മനസ്സും ആഗ്രഹവും ഉണ്ടായാല്‍ മാത്രം പോരാ, കൈനീട്ടി തൊടുന്ന പ്രവൃത്തി കൂടി ഉണ്ടാകണം. കൈനീട്ടി തൊടുന്ന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെപോകുന്നതു കൊണ്ടാണ് നമുക്കിടയില്‍ അത്ഭുതങ്ങള്‍ സംഭവിക്കാത്തത്. കാരുണ്യം വാക്കില്‍ മാത്രം ഒതുക്കുന്നവരാണ് നമ്മില്‍ പലരും. കര്‍മ്മത്തിലൂടെ കാരുണ്യം കാണിക്കാന്‍ നമുക്ക് സാധിക്കട്ടെ. അപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുന്നതിന് നമ്മള്‍ സാക്ഷികളാകും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.