സീറോ മലബാർ പിറവിക്കാലം ഒന്നാം ബുധൻ ഡിസംബർ 29 ലൂക്കാ 2: 25-35 കാത്തിരിക്കുക

ശിമയോൻ ഈശോയെ കൈയ്യിലെടുത്തു കൊണ്ട് ദൈവത്തെ സ്തുതിക്കുന്ന ഭാഗമാണ് നമ്മൾ ധ്യാനിക്കുന്നത്. ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്ന, പരിശുദ്ധാത്മാവ് നിറഞ്ഞ ആളായിരുന്നു (25) ശിമയോന്‍. അദ്ദേഹം നീതിമാനും ദൈവഭക്തനും ആയിരുന്നു. അദ്ദേഹത്തിനാണ് രക്ഷയുടെ അടയാളമായ (31,32) യേശുവിനെ കാണാനും ആനന്ദിക്കാനും അത് മറ്റുള്ളവരുടെ മുന്‍പില്‍ പരസ്യമായി ഏറ്റുപറയാനും കഴിഞ്ഞത്.

ഒരുക്കത്തോടെ കാത്തിരിക്കുന്നവര്‍ക്കു മുന്നില്‍ രക്ഷകന്‍ അവതരിക്കും എന്നത് ഇവിടെ പൂര്‍ണ്ണമാവുകയാണ്. ഒരുങ്ങി കാത്തിരിക്കുന്നവര്‍ക്കേ രക്ഷകനെ കാണാന്‍ സാധിക്കൂ എന്നത് ഓര്‍മ്മിക്കേണ്ടതാണ്; ഹേറോദേസിനു സാധിക്കാതെ പോയത് അതുകൊണ്ടാണ്. ഒരുക്കത്തോടും പ്രാര്‍ത്ഥനയോടും കൂടി കഴിഞ്ഞാല്‍ മാത്രമേ, നമുക്കും മറ്റുള്ളവരില്‍ രക്ഷകനെ കാണാന്‍ പറ്റൂ എന്നതും ഓര്‍ക്കേണ്ടതാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.