സീറോ മലബാര്‍ പിറവിക്കാലം ഒന്നാം ഞായര്‍ ഡിസംബര്‍ 26 മത്തായി 2: 1-12 സമാധാനവും അസ്വസ്ഥതയും

ഈശോയുടെ ജനനം പൌരസ്ത്യ ദേശത്തു നിന്നുള്ള ജ്ഞാനികള്‍ക്ക് സന്തോഷവും ഹേറോദേസ് രാജാവിന് അസ്വസ്ഥതയും സമ്മാനിക്കുന്നത് നമ്മള്‍ കാണുന്നു. ഒരേ സംഭവത്തില്‍ വ്യത്യസ്തരായ വ്യക്തികളുടെ പ്രതികരണങ്ങളാണ് ഇവ. ഈശോയുടെ ജനനം ലോകത്തിനു മുഴുവന്‍ രക്ഷയും സമാധാനവും നന്മയും പ്രദാനം ചെയ്യുന്ന ഒന്നാണ്. അതിലാണ് ജ്ഞാനികള്‍ സന്തോഷിക്കുന്നതും ഹേറോദേസ് രാജാവ് അസ്വസ്ഥനാകുന്നതും. രാജാവിനൊപ്പം ജെറുസലേം മുഴുവനും അസ്വസ്ഥമാവുകയാണ് (3).

ഒരു വ്യക്തി സന്തോഷവാനാണെങ്കില്‍ ആ സന്തോഷവും അഥവാ അസ്വസ്ഥനാണെങ്കില്‍ ആ അസ്വസ്ഥതയും ചുറ്റുമുള്ളവരിലേക്കും ബാധിക്കും എന്നത് നമ്മള്‍ ഇവടെ കാണുന്നു. നമ്മള്‍ മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കുന്നത് എന്താണ്? സമാധാനമോ അസ്വസ്ഥതയോ?

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.