സീറോ മലബാര്‍ ദനഹാക്കാലം മൂന്നാം തിങ്കള്‍ ജനുവരി 18 ലൂക്കാ 12: 4-12 ഭയം കൂടാതെ സാക്ഷ്യം നല്‍കുക

മനുഷ്യന്‍ വിലയുള്ളവനാണ്. അവന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ നിന്ദിക്കുമ്പോള്‍ ദൈവത്തെ തന്നെയാണ് നിന്ദിക്കുന്നത്. മനുഷ്യനേക്കാള്‍ അധികമായി ബാഹ്യപ്രകടനങ്ങള്‍ക്ക് വില നല്‍കുമ്പോള്‍ മനുഷ്യന് വിലയില്ലാതാകുന്നു.

നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ അവനെ ഏറ്റുപറയുക. വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവനെ ഏറ്റുപറയാതെയും സാക്ഷ്യപ്പെടുത്താതെയുമിരിക്കുന്നത് ആത്മവഞ്ചനയാണ്. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി സത്യത്തെ നിശബ്ദത കൊണ്ട് മൂടിവയ്ക്കുന്നതും പൊതുസ്വീകാര്യതയ്ക്കു വേണ്ടി കള്ളം പറയുന്നതും കപടത കാണിക്കുന്നതും വഞ്ചന തന്നെ. ഇവിടെയൊക്കെ ക്രിസ്തുവിനെ ഏറ്റുപറയുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS