സീറോ മലബാർ മംഗളവാർത്താക്കാലം നാലാം വെള്ളി ഡിസംബർ 24 ലൂക്കാ 6: 43-49 രണ്ട് ഉദാഹരണങ്ങൾ

നമുക്ക് പരിചിതങ്ങളായ രണ്ട് ഉദാഹരണങ്ങളിലൂടെ ഈശോ വിരൽ ചൂണ്ടുന്നത് നമ്മുടെ ചെയ്തികളുടെ ഫലത്തെക്കുറിച്ചുള്ള സൂചനയിലേക്കാണ്. നല്ലതും ചീത്തയുമായ വൃക്ഷങ്ങളെക്കുറിച്ചു പറയുമ്പോൾ നാം ധ്യാനിക്കേണ്ടത്, നമ്മിൽ നിന്നും പുറപ്പെടേണ്ട ഫലത്തെക്കുറിച്ചാണ്. ഉറപ്പുള്ളതും ഇല്ലാത്തതുമായ ഇടങ്ങളിൽ പണിയപ്പെട്ട ഭവനങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ നാം ധ്യാനിക്കേണ്ടത് ക്രിസ്തുവിൽ അടിയുറച്ച ജീവിതമാണോ നമ്മുടേത് എന്നതാണ്. ക്രിസ്തുവിൽ ജീവിതം ഉറപ്പിച്ച് അവനു യോജിച്ച ഫലങ്ങൾ നമ്മിൽ നിന്ന് പുറപ്പെടുവിക്കാൻ നമുക്ക് സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.