സീറോ മലബാര്‍ കൈത്താക്കാലം നാലാം ചൊവ്വ ആഗസ്റ്റ് 03 മര്‍ക്കോ. 13: 24-31 അത്തിമരം

“അത്തിമരത്തിന്റെ കൊമ്പുകള്‍ ഇളതായി തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം” (28) എന്ന വചനം നമ്മള്‍ക്കെല്ലാമായുള്ള സന്ദേശമാണ്. കാലത്തിന്റെ ചുറ്റും സംഭവിക്കുന്നതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജീവിതം തുടരുക.

രോഗം, പ്രകൃതിക്ഷോഭം, മറ്റുള്ളവരുടെ എതിര്‍പ്പുകള്‍, ദുരിതം ഇതെല്ലാം കാണുമ്പോള്‍ ഇതില്‍ നിന്നെല്ലാം  പാഠങ്ങള്‍ ജീവിതത്തിലേയ്ക്ക് പകര്‍ത്തുക ക്രിസ്തുശിഷ്യന്റെ ഉത്തരവാദിത്വമാണ്. ഇതെല്ലാം ഉണ്ടാകുമ്പോഴും മാറ്റമില്ലാത്തതായി ഉള്ളത് അവന്റെ വചനങ്ങള്‍ മാത്രമാണ്. അവന്റെ വചനത്തില്‍ ആശ്രയിച്ചുകൊണ്ട് നമുക്ക് ജീവിതയാത്ര തുടരാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.