സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം എട്ടാം ഞായര്‍ ഒക്ടോബര്‍ 17 ലൂക്കാ 8: 41-56 വിശ്വസിക്കുന്നവര്‍ക്ക് വിമോചനം

യേശു സ്ത്രീയോടു പറയുന്നത് ‘നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു, സമാധാനത്തോടെ പോവുക’ എന്നാണ് (8:48); ജയ്‌റോസിനോട് ‘ഭയപ്പെടേണ്ട, വിശ്വസിക്കുക മാത്രം ചെയ്യുക’ എന്നും (8:50). യേശുവിന്റെ സാന്നിധ്യത്തിന്റെ പ്രത്യേകതയാണത് – അവന്റെ സാന്നിധ്യം ഭയമകറ്റും, സമാധാനം നല്‍കും.

നമ്മള്‍ ക്രിസ്തുശിഷ്യരാണോ എന്നറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. എന്റെ സാന്നിധ്യം മറ്റുള്ളവരില്‍ ഭയമാണോ ജനിപ്പിക്കുന്നത്, അതോ സമാധാനമാണോ? മിഷന്‍ ഞായറിന്റെ വിശുദ്ധ പശ്ചാത്തലവും ഈ ദിനത്തിനുണ്ട്. നമ്മള്‍ ഓരോരുത്തരും അയയ്ക്കപ്പെട്ടവര്‍ തന്നെയാണ്. പക്ഷേ, അയച്ചവന്റെ ലക്ഷ്യം നമ്മള്‍ പൂര്‍ത്തിയാക്കുന്നുണ്ടോ എന്നതും ധ്യാനവിഷയമാക്കേണ്ടിയിരിക്കുന്നു. ഭയം മാറ്റി എല്ലാവരിലും സമാധാനം നിറയ്ക്കുക എന്നതായിരിക്കട്ടെ നമ്മുടെ മിഷന്‍.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.