സീറോ മലബാര്‍ മംഗളവാർത്താക്കാലം മൂന്നാം വെള്ളി ലൂക്കാ 6: 37-42 അന്യരെ വിധിക്കരുത്

നമ്മുടെയൊക്കെ ശ്രദ്ധ അപരനിലാണ്; അപരന്റെ കുറവുകളിലാണ്. അപരനെ നന്നാക്കാനുള്ള നെട്ടോട്ടത്തിലാണ് നമ്മള്‍. എപ്പോഴും ഓടിനടന്ന് നോട്ടം മുഴുവന്‍ ചുറ്റുപാടുകളിലേക്കു മാത്രം കേന്ദ്രീകരിക്കുമ്പോള്‍ സംഭവിക്കുന്നതാണിത്.

കണ്ണാടിയുടെ മുമ്പില്‍ നിന്നാലേ നമുക്ക് നമ്മെത്തന്നെ കാണാനാകൂ. അതുപോലെ, ദിവ്യകാരുണ്യത്തിനു മുമ്പിലിരുന്നാലേ നമ്മുടെ ആന്തരികാവസ്ഥ മുഴുവന്‍ നമുക്ക് വെളിപ്പെട്ടു കിട്ടൂ. അപ്പോള്‍ മാത്രമേ, ദിവ്യകാരുണ്യത്തിന്റെ കണ്ണുകളിലൂടെ മറ്റുള്ളവരെ കാണാന്‍ നമുക്ക് സാധിക്കൂ. ആ കാഴ്ചയില്‍ മാത്രമേ അവരിലെ നന്മയുടെ നീണ്ടനിര നമ്മുടെ കണ്ണില്‍പെടൂ. അപരന്റെ കണ്ണില്‍ കരടല്ല, കാരുണ്യത്തിന്റെ കടലാണുള്ളതെന്ന് ദിവ്യകാരുണ്യ ഈശോയുടെ മുമ്പിലിരുന്നാലേ നമുക്ക് ബോധ്യമാവുകയുള്ളൂ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.