സീറോ മലബാർ നോമ്പുകാലം മൂന്നാം വ്യാഴം മാർച്ച് 21 മാർക്കോ. 12:35-40 ഈശോ നിയമജ്ഞരെ വിമര്‍ശിക്കുന്നു

അപരരെ കാണിക്കാൻ വേണ്ടി നടത്തുന്ന പ്രകടനമല്ല പ്രാർത്ഥനയെന്ന് വ്യക്തമായി ഈശോ പഠിപ്പിക്കുന്ന ഭാഗമാണിത്. എവിടെയും ഒന്നാം സ്ഥാനത്ത് എത്താനും എല്ലാവരാലും ആദരിക്കപ്പെടാനുമുള്ള മനുഷ്യമനസ്സിന്‍റെ ആഗ്രഹവും ഇവിടെ പരാമർശ വിഷയമാകുന്നു.

യേശുവിന്റെ വിമർശനം നിയമജ്ഞർക്ക് നേരെയാണെങ്കിലും എതെങ്കിലും വിധത്തിൽ അത് എന്റെ നേർക്ക് നീളുന്നുണ്ടോ എന്ന് ധ്യാനിക്കുക ഉചിതമാണ്. ഈ പറഞ്ഞിരിക്കുന്നവയിൽ ഏതെങ്കിലും മറ്റുള്ളവരെ ആകർഷിക്കാൻ മാത്രമുള്ള വസ്ത്രധാരണം, ആദരവ് ആഗ്രഹിക്കൽ, മുഖ്യസ്ഥാനം, ദീർഘമായി പ്രാർത്ഥിക്കുന്നു എന്ന് നടിക്കൽ – ഒരെണ്ണമെങ്കിലും എന്നിലുണ്ടോ? അങ്ങനെയുള്ളവർക്ക് കഠിനമായ ശിക്ഷാവിധി ഉണ്ടാകുമെന്ന് യേശു ഓർമ്മിപ്പിക്കുന്നു.

നമ്മെ ശിഷിക്കാനല്ല രക്ഷിക്കാനാണ് യേശു വന്നിരിക്കുന്നത്. ആയതിനാൽ, രക്ഷയിലേക്ക് നയിക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്തു തുടങ്ങേണ്ടിയിരിക്കുന്നു. മേൽപ്പറഞ്ഞതിന്റെ തികച്ചും വിപരീതമായ കാര്യങ്ങളാണ് അവ.

ഫാ. ജി. കടൂപ്പാറയിൽ എം.സി.ബി. എസ്.  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ