സീറോ മലബാര്‍ ശ്ലീഹാക്കാലം മൂന്നാം വ്യാഴം സെപ്റ്റംബര്‍ 16 മത്തായി 25: 31-40 മറഞ്ഞിരിക്കുന്ന ക്രിസ്തു

നമ്മളെ നോക്കി, അനുഗ്രഹിക്കപ്പെട്ടവര്‍ എന്നായിരിക്കുമോ അതോ ശപിക്കപ്പെട്ടവര്‍ എന്നായിരിക്കുമോ മനുഷ്യപുത്രന്‍ വിളിക്കുക. എന്തുവിളിച്ചാലും അതിന്റെ അടിസ്ഥാനം നമ്മുടെ പ്രവര്‍ത്തനങ്ങളാണ് – പ്രധാനമായിട്ടും പാവങ്ങളോടുള്ള നമ്മുടെ മനോഭാവവും ഇടപെടലും.

അന്തിമവിധിയുടെ മാനദന്ധം വളരെ ലളിതമാണ് – ചുറ്റുമുള്ളവരോട് നമ്മള്‍ എങ്ങനെ പെരുമാറി! അന്തിമവിധി നാളില്‍ നമ്മളെ എന്താണ് വിളിക്കുന്നതെന്ന് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ വഴി നമുക്ക് തീരുമാനിക്കാന്‍ കഴിയും എന്നൊരു പ്രത്യേകതയുണ്ട്. കൂടെയുള്ളവരെ സ്നേഹിക്കാനും ആദരിക്കാനും സഹായിക്കാനും അതിലുമുപരി അവരില്‍ മറഞ്ഞിരിക്കുന്ന ക്രിസ്തുവിനെ കാണാനും നമുക്ക് കഴിയുന്നുണ്ടോ? എല്ലാ മനുഷ്യരിലും മറഞ്ഞിരിക്കുന്ന ഒരു ക്രിസ്തുവുണ്ട്.

ഫാ. ജി. കടൂപ്പാറയില്‍ MCBS  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.