സീറോ മലബാര്‍ ശ്ലീഹാക്കാലം നാലം ബുധൻ ജൂണ്‍ 16 മത്തായി 14: 22-33 ഭയം

ഭയം എന്ന വാക്ക് ഇന്നത്തെ വചനഭാഗത്ത് പലതവണ വരുന്നുണ്ട്. ശിഷ്യർ ഭയപ്പെടുന്നു; പത്രോസ് ഭയപ്പെടുന്നു… ഭയമകറ്റാൻ കഴിവുള്ളവൻ കൂടെയുള്ളപ്പോഴാണ് അവരെല്ലാം ഭയപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.

നമുക്കും ഇന്ന് സംഭവിക്കുന്ന പരാജയമാണിത്. എല്ലാ ഭയങ്ങളെയും ഇല്ലാതാക്കുന്നവൻ കൂടെയുള്ളപ്പോഴും നമ്മൾ ഭയപ്പെടുന്നു. 365-ഓളം പ്രാവശ്യം ‘ഭയപ്പെടേണ്ട’ എന്ന വാക്ക് ബൈബിളിൽ ആവർത്തിച്ചിട്ടുണ്ട്. എന്നിട്ടും നമ്മൾ ഭയപ്പെടുന്നു. ഏതു കാറ്റിലും ഏതു കടലിലും ഏതു രോഗത്തിലും അവൻ – ക്രിസ്തു – കൂടെയുണ്ട് എന്ന ബോധ്യം നമ്മിൽ വളരട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS