സീറോ മലബാർ മാര്‍ച്ച് 15 നോമ്പുകാലം രണ്ടാം വെള്ളി മാർക്കോ. 11:27-33 ദൈവത്തിന്റെ ഇടപെടൽ

യേശുവിന്റെ പ്രവർത്തനങ്ങളിൽ ദൈവത്തിന്റെ കരം ദർശിക്കാൻ സാധിക്കാതിരുന്നതുകൊണ്ട് പ്രധാനപുരോഹിതന്മാരും നിയമജ്ഞരും ജനപ്രമാണികളും അവനോട് ചോദ്യങ്ങൾ ചോദിക്കുന്നു. അവരുടെ മുൻവിധിയും അപരനിലെ നന്മ കാണാതുള്ള ആത്മീയാന്ധതയുമാണ് ചോദ്യത്തിൽ നിഴലിക്കുന്നത്; അല്ലാതെ അറിയാനുള്ള ആഗ്രഹമല്ല.

ഇതേ മുൻവിധിയും അന്ധതയുമുള്ളവരല്ലേ നമ്മളും? മറ്റുള്ളവരുടെ വാക്കിലും പ്രവൃത്തിയിലുമുള്ള ദൈവസാന്നിധ്യം നമുക്ക് കാണാൻ സാധിക്കാതെ വരുന്നു. ദൈവത്തിന് ഏത് വ്യക്തിയേയും സാഹചര്യത്തെയും സംഭവത്തെയും തന്റെ കാരുണ്യം വെളിപ്പെടുത്തുന്നതിന് ഉപയോഗപ്പെടുത്താൻ സാധിക്കും. അത് മനസ്സിലാക്കാൻ നമുക്ക് സാധിച്ചാൽ ദൈവത്തിന്റെ ഉപകരണങ്ങളായി കൂടെയുള്ളവരെ നമ്മൾ കണ്ടുതുടങ്ങും.

ഫാ. ജി കടൂപ്പാറയിൽ എം.സി.ബി.എസ്.    

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ