സീറോ മലബാർ നോമ്പുകാലം മൂന്നാം ശനി മാർച്ച് 06 മത്തായി 21: 28-32 സ്വര്‍ഗ്ഗരാജ്യം മാനസാന്തരപ്പെടുന്നവര്‍ക്ക്

നമ്മുടെ വാക്കുകളും പ്രവൃത്തികളും യോജിപ്പിലാണോ എന്ന് നാം ധ്യാനിക്കേണ്ടിയിരിക്കുന്നു. വാക്കുകൾ കൊണ്ട് സന്തോഷിപ്പിക്കുന്ന നമ്മുടെ പ്രവർത്തനങ്ങൾ എപ്രകാരമാണ്. പ്രവൃത്തിയില്ലാത്ത വാക്കുകൾ അർത്ഥമില്ലാത്തവയാണ്. വാഗ്ദാനങ്ങൾ പ്രവർത്തിയിലൂടെ പൂർത്തിയാക്കപ്പെടേണ്ടവയാണ്. നല്ല വാക്കുകൾ കൊണ്ടും മയക്കുന്ന സംസാരം കൊണ്ടും മാത്രം കാര്യമില്ല. ‘എന്റെ ഉദ്ദേശ്യം’ നല്ലതായിരുന്നു എന്ന് പറയുന്നത് നിഷ്‌ഫലമാണ്.

ഹൃദയങ്ങൾ നോക്കുന്നവനാണ് ദൈവം. ഹൃദയത്തിന്റെ തികവിൽ നിന്നു വരുന്ന വാക്കുകൾ കാണുന്നവനാണ് അവന്‍. വാക്കുകളുടെ പൂർത്തീകരണമായ പ്രവർത്തനങ്ങൾക്ക് വിലയിടുന്നവനാണ്. വാക്കുകളിൽ നിന്ന് പ്രവർത്തനങ്ങളിലേയക്ക് ഏറെ ദൂരമുണ്ട്. അതിലെ സഞ്ചരിക്കാൻ നമ്മൾ തയ്യാറാകണം.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.