സീറോ മലബാർ കൈത്താക്കാലം അഞ്ചാം ഞായര്‍ ആഗസ്റ്റ് 08 ലൂക്കാ 16: 19-31 ധനവാനും ലാസറും

‘ധനവാനും ലാസറും’ എന്ന ഉപമ നമുക്ക് പരിചിതമാണ്. ധനികന്‍ ലാസറിനെ പരിഗണിക്കുന്നില്ല എന്നത് അയാളുടെ ഏറ്റവും വലിയ പരാജയമായി മാറുന്നു. ശാരീരികമായ ഉപദ്രവമോ, പിടിച്ചെടുക്കലോ ഒന്നും ഇവിടെ നടക്കുന്നില്ല. ലാസറിനെതിരെ  ധനവാന്‍ സംസാരിക്കുന്നുമില്ല. പക്ഷേ, ധനവാന്‍ ലാസറിനെ പരിഗണിക്കുന്നില്ല; അവഗണിക്കുകയാണ്!

അപരനെ പരിഗണിക്കാതിരിക്കുക ദൈവതിരുമുമ്പില്‍ വലിയ വീഴ്ചയായി മാറുന്നു. നമ്മള്‍ കൂടെയുള്ളവരെ പരിഗണിക്കാറുണ്ടോ? നമ്മുടെ ധനം അവരുമായി പങ്കുവച്ചു നല്‍കാറുണ്ടോ? നമ്മുടെ ധനമെന്നാല്‍, നമുക്കുള്ളതെന്തും എന്നര്‍ത്ഥം. നമ്മുടെ ബുദ്ധി, ശക്തി, കഴിവുകള്‍, സമയം, പണം, ആരോഗ്യം – എല്ലാം ധനത്തില്‍പെടും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.