സീറോ മലബാര്‍ കൈത്താക്കാലം ആറാം ഞായര്‍ ആഗസ്റ്റ് 15 മാതാവിന്റെ സ്വര്‍ഗ്ഗാരോപണം

പരിശുദ്ധ അമ്മയെ മാതൃകയായാണ് നമ്മള്‍ കാണുന്നത്. ദൈവഹിതത്തിന് കീഴ്‌വഴങ്ങേണ്ടതിന്റെ, എളിമയുടെ, സമര്‍പ്പണത്തിന്റെ, സഹനത്തിന്റെ, പ്രതീക്ഷയുടെ, പരസ്‌നേഹത്തിന്റെ, മറ്റുള്ളവരെ അംഗീകരിക്കുന്നതിന്റെ ഒക്കെ. സ്വര്‍ഗ്ഗാരോപണത്തിരുനാളും നമുക്ക് നല്‍കുന്നത് മറ്റൊരു മഹനീയമാതൃകയാണ്; നമുക്കും സ്വര്‍ഗ്ഗത്തില്‍ പോകാം എന്നതിന്റെ മാതൃക.

നമ്മളെപ്പോലെ ഈ ഭൂമിയില്‍ ജീവിച്ച പരിശുദ്ധ മറിയം സ്വര്‍ഗ്ഗാരോപിതയായെങ്കില്‍, അമ്മയുടെ മക്കളായ നമ്മളും അതിന് അര്‍ഹരാകും എന്ന വലിയ പ്രതീക്ഷയാണ് ഈ തിരുനാള്‍ നമുക്കോരോരുത്തര്‍ക്കും നല്‍കുന്നത്. ഭൂമിയില്‍ നല്ലവരായി ജീവിക്കാനും സ്വര്‍ഗ്ഗത്തില്‍ സ്വന്തം ഇടം ഭൂമിയില്‍ ആയിരിക്കുമ്പോഴേ ഒരുക്കാനും പരിശുദ്ധ അമ്മയുടെ മാതൃക നമ്മെ സഹായിക്കട്ടെ. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആശംസകളും എല്ലാവര്‍ക്കും നേരുന്നു.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.