സീറോ മലബാര്‍ മംഗളവാര്‍ത്ത മൂന്നാം ശനി ഡിസംബര്‍ 19 യോഹ. 3: 31-36 ഉന്നതത്തിലേയ്ക്ക്

രണ്ടുതരം വ്യക്തികളെക്കുറിച്ചാണ് വചനം ഇന്ന് നമ്മോട് സംസാരിക്കുന്നത്. ഉന്നതത്തില്‍ നിന്നുള്ളവരും ഭൂമിയില്‍ നിന്നുള്ളവരും. ഉന്നതത്തില്‍ നിന്ന് ഭൂമിയില്‍ വന്നവനെക്കുറിച്ച് കൂടുതല്‍ ധ്യാനിക്കുന്ന ഈ ദിനത്തില്‍ നമ്മുടെ ഭൂമിയിലുള്ള ജീവിതശൈലിയെക്കുറിച്ച് ധ്യാനിക്കേണ്ടിയിരിക്കുന്നു.

ഭൂമിയിലുള്ള നമ്മളെ ഉന്നതത്തിലേയ്ക്ക് കൊണ്ടുപോകാനാണ് ഉന്നതത്തിലുള്ളവന്‍ ഭൂമിയില്‍ എത്തിയത്. അവന്റെ ആ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ നമ്മള്‍ എന്തുമാത്രം സഹകരിക്കുന്നുണ്ട് എന്ന് വ്യക്തിപരമായി ചിന്തിക്കേണ്ട കാര്യമാണ്. ഭൂമിയിലാണ് എങ്കിലും ഉന്നതത്തിലേയ്ക്കുള്ള യാത്രയിലാണ് നമ്മള്‍ എന്ന ബോധ്യം നമുക്കുണ്ടാകട്ടെ. ക്രിസ്മസ് നമ്മുടെ കണ്ണുകള്‍ തുറപ്പിക്കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.