സീറോ മലബാർ മംഗളവാര്‍ത്ത രണ്ടാം വ്യാഴം ഡിസംബർ 12 ലൂക്കാ 1: 39-45 ഏലീശ്വായെ സന്ദര്‍ശിക്കുന്നു

“മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി.” മറിയത്തിന്റെ സാന്നിധ്യവും വാക്കുകളും എലിസബത്തിലുള്ള ദൈവസാന്നിധ്യത്തെ ഉണർത്തുന്നു. കാണുന്നവർക്കും ഇടപഴകുന്നവർക്കും ദൈവസാന്നിധ്യം നൽകാനാവുക മഹത്തായ കാര്യമാണ്.

സ്വന്തം ജീവിതത്തിൽ ക്രിസ്തുവിനെ വഹിക്കുന്നവനേ മറ്റുള്ളവർക്ക് ക്രിസ്തുവിനെ നൽകാനാവുകയുള്ളു. നമ്മൾ എങ്ങനെയാണ്? നമ്മുടെ സാന്നിധ്യം മറ്റുള്ളവർക്ക് ദൈവത്തെ അറിയാൻ ഇടയാക്കുന്നുണ്ടോ? അതോ അവരിലുള്ള നന്മയെക്കൂടി നശിപ്പിക്കുകയാണോ നമ്മുടെ വാക്കുകളും ചെയ്തികളും സാന്നിധ്യവും! സ്വന്തം സാന്നിധ്യത്താൽ അപരന് ദൈവത്തെ നൽകാൻ സാധിക്കുന്നത് മഹത്തരമാണ്. മറിയത്തിന്റെ മാതൃക നമുക്ക് അനുകരിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.