സീറോ മലബാർ മംഗളവാര്‍ത്ത രണ്ടാം ചൊവ്വ ഡിസംബർ 10 ലൂക്കാ 10: 21-24 ആനന്ദം

പരിശുദ്ധാത്മാവിൽ ആനന്ദിക്കുന്ന ഈശോയെ ഇന്നത്തെ വചനഭാഗത്ത് നാം കാണുന്നു. അയയ്ക്കപ്പെട്ട 72 പേരും സന്തോഷത്തോടെ തിരിച്ചു വന്ന ഭാഗമാണ് ഇതിന് തൊട്ടു മുമ്പുള്ളത്. ശിഷ്യരുടെ വിജയം ഗുരുവിന്റെ ആനന്ദമായി മാറുന്നു.

നമ്മൾ ജീവിതത്തിൽ ആനന്ദിക്കുന്നത് എന്തിലൊക്കെയാണ്. സുഖത്തിലും സമൃദ്ധിയിലും സമ്പത്തിലും ആനന്ദിക്കുന്നവരാണ് നമ്മിൽ പലരും. പക്ഷേ, നമ്മോടൊപ്പമുള്ള, സഹായകനായ പരിശുദ്ധാത്മാവിൽ നമ്മൾ ആനന്ദിക്കുന്നുണ്ടോ? ദൈവികമായ ആനന്ദത്തിനുള്ള വഴികളാവട്ടെ നമ്മൾ തേടുന്നത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.