സീറോ മലബാർ മംഗളവാർത്താക്കാലം മൂന്നാം ചൊവ്വ ഡിസംബർ 14 മത്തായി 11: 7-15 ചെവിയുള്ളവൻ കേൾക്കട്ടെ

സ്നാപകയോഹന്നാനെക്കുറിച്ചുള്ള സാക്ഷ്യം ഈശോ നൽകുന്നു. സാക്ഷ്യത്തിനൊപ്പം പറയുന്ന ഒരു വാക്യമാണ്, ‘ചെവിയുള്ളവൻ കേൾക്കട്ടെ.’ അവിടെ നിൽക്കുന്നവർ എല്ലാവരും തന്നെ ചെവിയുള്ളവരാണ്. എങ്കിലും ഈശോ പറയുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ എന്നാണ്. കേട്ട് മനസിലാക്കി അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യാനുള്ള ആഹ്വാനമാണത്.

വെറുതെ കേൾക്കുക മാത്രമല്ല ചെയ്യേണ്ടത്, അതിനനുസരിച്ച് ജീവിതത്തിൽ നവീകരണം വരുത്തുകയും ചെയ്യണം. നമ്മുടെ ഇതുവരെയുള്ള ജീവിതത്തിലും എന്തെല്ലാം നല്ല കാര്യങ്ങളാണ് നമ്മളും കേട്ടിരിക്കുന്നത്. കേട്ടതിൽ പലതും നമ്മൾ അവഗണിക്കുകയോ, വിസ്മരിക്കുകയോ ചെയ്തിട്ടുണ്ട്. അതിൽ നിന്നും ഒരു മാറ്റം നമുക്കും ആവശ്യമാണ്. നല്ല കാര്യങ്ങൾ കേൾക്കാനും അതിനനുസരിച്ച് ജീവിതത്തിൽ മാറ്റം വരുത്താനും നമുക്കും സാധിക്കട്ടെ. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ  MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.