സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ചൊവ്വ സെപ്റ്റംബര്‍ 14 ലൂക്കാ 24:13-35 യേശു നിന്റെ കൂടെയുണ്ട്

എമ്മാവൂസിലേക്ക് പോകുന്ന ശിഷ്യന്മാർ തർക്കത്തിലും വാദപ്രതിവാദത്തിലുമാണ്. അതുകൊണ്ടു തന്നെ അവർക്കൊപ്പം യാത്ര ചെയ്ത ക്രിസ്തുവിനെ അവർക്ക് കാണാൻ സാധിക്കുന്നില്ല, തിരിച്ചറിയാൻ സാധിക്കുന്നില്ല.

നമ്മളും ജീവിതത്തിൽ പലപ്പോഴും ഇങ്ങനെയല്ലേ. തർക്കങ്ങളും തമ്മിലുള്ള വഴക്കുകളും കാരണം ഒപ്പമുള്ള ക്രിസ്തുവിനെ കാണാനും അനുഭവിക്കാനും നമുക്കും സാധിക്കാറില്ല. പരസ്പരമുള്ള തർക്കങ്ങൾ അവസാനിപ്പിച്ച് യേശുവിനോട് സംസാരിക്കാൻ ആരംഭിക്കുന്നിടത്താണ് അവരുടെ ജീവിതത്തിലെ മാറ്റവും ആരംഭിക്കുന്നത്. അത് വചനം പങ്കുവയ്ക്കുന്നതിലും ഒടുവിൽ അപ്പം മുറിക്കുന്നതിലും എത്തിനിൽക്കുന്നു. അതിലൂടെ അവരുടെ ഹൃദയങ്ങൾ ജ്വലിക്കുകയും കണ്ണുകൾ തുറക്കപ്പെടുകയും ചെയ്യുന്നു. നമ്മളും ജീവിതത്തിൽ ക്രിസ്തുവിനോട് സംസാരിക്കാൻ ആരംഭിക്കുക. അപ്പോൾ മാറ്റങ്ങൾ ആരംഭിക്കും.

ഫാ. ജി കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.