സീറോ മലബാർ മംഗളവാര്‍ത്ത രണ്ടാം തിങ്കള്‍ ഡിസംബർ 09 യോഹ. 14: 11-14 വിശ്വസിക്കുന്നവന് ഒന്നും അസാധ്യമല്ല

“നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പുത്രനിൽ മഹത്വപ്പെടാൻ വേണ്ടി ഞാൻ പ്രവർത്തിക്കും” (13). നമ്മുടെ ഏത് പ്രാർത്ഥനയുടേയും യാചനയുടേയും ആത്യന്തികമായ ലക്ഷ്യം ദൈവത്തിന്റെ മഹത്വമായിരിക്കണം എന്നതിലേയ്ക്ക് വിരല്‍ചൂണ്ടുന്ന വചനഭാഗമാണ് നമ്മൾ ഇന്ന് ധ്യാനിക്കുന്നത്.

നമ്മുടെ ചില യാചനകൾ സ്വീകരിക്കപ്പെടാതെ പോകുന്നത്, ചില പ്രാർത്ഥനകൾ കേൾക്കപ്പെടാതെ പോകുന്നത് ഒക്കെ, ഒരുപക്ഷേ അതിൽ നിഴലിക്കുന്നത് നമ്മുടെ സ്വാർത്ഥത ആയതുകൊണ്ടാവാം. നമുക്ക് ധ്യാനിക്കാം – നമ്മൾ പ്രാർത്ഥിക്കാറുണ്ടോ; എന്താണ് നമ്മൾ പ്രാർത്ഥിക്കുന്നത്; എന്തിനാണ് നമ്മൾ പ്രാർത്ഥിക്കുന്നത്; നമ്മുടെ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടാറുണ്ടോ; നമ്മുടെ പ്രാർത്ഥനയുടെ പിന്നിൽ എന്താണ്; നമ്മുടെ പ്രാർത്ഥനയുടെ ലക്ഷ്യം എന്താണ്..? ദൈവമഹത്വമായിരിക്കട്ടെ നമ്മുടെ എല്ലാ പ്രാർത്ഥനകളുടേയും ഉദ്ദേശ്യം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.