സീറോ മലബാർ മംഗളവാര്‍ത്താക്കാലം ഒന്നാം ബുധന്‍ ഡിസംബർ 04 യോഹ. 8: 26-30 ഈശോ പിതാവിനാല്‍ അയയ്ക്കപ്പെട്ടവന്‍

“ഞാൻ എപ്പോഴും അവിടുത്തേയ്ക്ക് ഇഷ്ടമുള്ളത് പ്രവർത്തിക്കുന്നു.” തന്റെ പ്രവർത്തനങ്ങൾ എപ്രകാരമുള്ളതാണ് എന്ന് ഈശോ വ്യക്തമാക്കുന്ന ഭാഗമാണ് ഇത്. ഈശോ എപ്പോഴും പിതാവായ ദൈവത്തിന് ഇഷ്ടമുള്ളതു മാത്രം പ്രവർത്തിക്കുന്നു. അവിടുത്തെ പ്രവർത്തനങ്ങളുടെ മാനദണ്ഡം അതാണ് – ദൈവത്തിന്റെ ഇഷ്ടം.

നമ്മുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാന തത്വം എന്താണ്? നമ്മുടെ സ്വന്തം ഇഷ്ടമോ, മനുഷ്യരുടെ പ്രീതിയോ, അതോ ദൈവത്തിന്റെ ഇഷ്ടമോ? നമ്മുടെ പ്രവർത്തനങ്ങളുടെ വിജയത്തിന്റെയും പരാജയത്തിന്റെയും പിന്നിൽ അതിന്റെ ഉദ്ദേശ്യശുദ്ധിക്കുള്ള പ്രാധാന്യം വളരെ വലുതാണ്. എല്ലാത്തിനും ഉപരി ദൈവത്തിന്റെ ഇഷ്ടം നിറവേറ്റലാണ് നമ്മുടെ പ്രവർത്തനങ്ങളുടെ പിന്നിലെങ്കിൽ എല്ലാം അവിടുന്ന് നോക്കിക്കൊള്ളും. ലോകത്തിനു മുൻപിൽ പരാജയമാണെങ്കിലും ദൈവം അതിനെ ഉയർത്തിക്കൊള്ളും. നമ്മുടെ ജോലി, വിദ്യാഭ്യാസം, യാത്ര, സംസാരം, ജീവിതം ഇതിന്റെയൊക്കെ പിന്നിൽ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റൽ ആണോ?

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ