സീറോ മലബാര്‍ മംഗളവര്‍ത്താ മൂന്നാം ബുധന്‍ ഡിസംബര്‍ 16 ലൂക്കാ 16: 10-13 വിശ്വസ്തത

നമുക്ക് ഒരിക്കലും രണ്ട് യജമാനന്മാരെ ഒരുമിച്ചു സേവിക്കാന്‍ സാധിക്കുകയില്ല. രണ്ട് വഞ്ചിയില്‍ ഒരേ സമയം കാലുവയ്ക്കാന്‍ പറ്റില്ല എന്നു നമ്മള്‍ പറയാറില്ലേ? അത് സത്യമാണ്. നമുക്കും ജീവിതത്തില്‍ ഒരു തെരഞ്ഞെടുപ്പ് ആവശ്യമാണ് – ഒന്നുകില്‍ ദൈവത്തെ, അല്ലെങ്കില്‍ ലോകത്തെ. രണ്ടിനെയും ഒരുപോലെ സേവിക്കുക നമുക്ക് സാധ്യമല്ല. Be a single master’s servant – ഒറ്റ യജമാനന്റെ സേവകനാകുക എന്നൊരു ചൊല്ലുണ്ട്;  വിശ്വസ്തതാപൂര്‍വ്വം ഒറ്റ യജമാനനെ ജീവിതകാലം മുഴുവന്‍ സേവിക്കുക എന്നര്‍ത്ഥം.

വിശ്വസ്തതയെ സ്നേഹത്തിന്റെ ഒരു പ്രതിഫലനമായി നമ്മള്‍ കാണണം. സ്നേഹമുള്ളവരോട് വിശ്വസ്തത പുലര്‍ത്താന്‍ എളുപ്പമാണ്. യഥാര്‍ത്ഥ സ്നേഹത്തില്‍ അവിശ്വസ്തത ഉണ്ടാവുകയുമില്ല. നമ്മള്‍ ആരെയാണ് സ്നേഹിക്കുന്നത്, നമ്മള്‍ ആരോടാണ് വിശ്വസ്തത പുലര്‍ത്തുന്നത്, ദൈവത്തോട് നമുക്ക് സ്നേഹം ഉണ്ടോ – ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നത് നല്ലതാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.