സീറോ മലബാര്‍ ഉയിര്‍പ്പ് ആറാം ഞായര്‍ മെയ്‌ 09 യോഹ. 17: 1-26 (17:20-26) അവരെല്ലാവരും ഒന്നാകണം

“അവർക്കു വേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നിൽ വിശ്വസിക്കുന്നവർക്ക് വേണ്ടിക്കൂടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത്” (20). തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടി ഈശോ പ്രാർത്ഥിക്കുന്നു. തുടർന്ന് താനും പിതാവും തമ്മിലുള്ള സ്നേഹത്തെ ഈശോ അനുസ്മരിക്കുന്നു. അതേ സ്‌നേഹം തന്നെ ലോകത്തിലുള്ളവർക്ക് നൽകി എന്ന് അവിടുന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. പിതാവുമായി പ്രാർത്ഥനയിലൂടെ ഒന്നായ ഈശോ, സ്‌നേഹത്തിലും ഒന്നിക്കുന്നു.

പ്രാർത്ഥനയിലൂടെയും സ്‌നേഹത്തിലൂടെയുമാണ് നാമും ദൈവവുമായും സഹോദരങ്ങളുമായും ഒന്നായിരിക്കേണ്ടത്. ഈശോ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചതുപോലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാനുള്ള കടമ നമുക്കുമുണ്ട്. ഈശോ സ്‌നേഹിച്ചതുപോലെ എല്ലാവരെയും സ്‌നേഹിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. പരസ്പരമുള്ള സ്‌നേഹം കണ്ടായിരുന്നു ആദിമക്രിസ്ത്യാനികളെ മറ്റുള്ളവർ തിരിച്ചറിഞ്ഞിരുന്നത്. അതു തന്നെ നമുക്കിടയിലും സംഭവിക്കട്ടെ. അതിനുള്ള ശക്തി പ്രാർത്ഥന നമുക്ക് നൽകട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.