സീറോ മലബാര്‍ മംഗളവാര്‍ത്താക്കാലം ഒന്നാം വ്യാഴം ഡിസംബര്‍ 03 മര്‍ക്കോ. 6: 7-13 ജീവിതം

യേശു ശിഷ്യന്മാരെ, തന്റെ സന്ദേശവുമായി അയയ്ക്കുന്ന വചനഭാഗമാണ് നമ്മള്‍ ധ്യാനിക്കുന്നത്. ജനങ്ങളോട് അനുതപിക്കണമെന്ന് പ്രസംഗിക്കുക, പിശാചുക്കളെ പുറത്താക്കുക, രോഗികളെ തൈലം പൂശി സുഖപ്പെടുത്തുക – ഇത്രയും കാര്യങ്ങള്‍ അയയ്ക്കപ്പെട്ട ശിഷ്യര്‍ ചെയ്യുന്നുമുണ്ട്. അയയ്ക്കുമ്പോള്‍ യേശു ശിഷ്യര്‍ക്ക് കൊടുത്ത നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധേയമാണ്. തന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്നത് മാത്രമായിരുന്നില്ല, എങ്ങനെ അത് എത്തിക്കണം എന്നുകൂടി യേശു ശിഷ്യര്‍ക്ക് നിര്‍ദ്ദേശമായി നല്‍കുകയാണ്.

എന്ത് പ്രസംഗിക്കുക എന്നതിനൊപ്പം പ്രധാനപ്പെട്ടതാണ് എങ്ങനെ പ്രസംഗിക്കണം എന്നുള്ള കാര്യവും. സന്ദേശം പൂര്‍ണ്ണമായി ജനങ്ങളില്‍ എത്തിക്കണമെങ്കില്‍ സന്ദേശം നല്‍കുന്ന ആളുടെ ജീവിതവും ജീവിതശൈലിയും പ്രധാനപ്പെട്ടതാണ്. 8 മുതല്‍ 11 വരെയുള്ള വാക്യങ്ങളില്‍ എങ്ങനെയുള്ള ജീവിതരീതിയായിരിക്കണം ശിഷ്യര്‍ പിന്തുടരേണ്ടതെന്ന് യേശു വ്യക്തമാക്കുന്നു. ഇന്നും ഇതു തന്നെയാണ് തുടരേണ്ടത്. യേശുവിന്റെ സന്ദേശം ഇന്ന് കൃത്യമായി ജനങ്ങളില്‍ എത്താത്തതിന്റെ ഒരു കാരണം ഇന്നത്തെ ക്രിസ്തുശിഷ്യരായ എന്റെയും നിങ്ങളുടെയും ജീവിതമാണോ എന്ന് ധ്യാനിക്കുക ഉചിതമാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.