സീറോ മലബാർ മംഗളവാർത്താക്കാലം നാലാം ചൊവ്വ ഡിസംബർ 21 ലൂക്കാ 2: 1-5 ബെത്ലഹേമിലേക്ക്

ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പദ്ധതി അനുസരിച്ചാണ് എന്ന് ഇന്നത്തെ വചനഭാഗം നമ്മെ ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു. അഗസ്റ്റസ് സീസറിന്റെ കല്പന അനുസരിച്ച് ജോസഫ് പേരെഴുതിക്കാനായി മറിയത്തോടൊപ്പം ദാവീദിന്റെ പട്ടണമായ ബെത്ലഹേമിലേക്കു പോകുന്നു. വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകന്‍ – ഈശോ- ജനിക്കേണ്ട സ്ഥലമാണ് ബെത്‌ലഹേം. യൗസേപ്പിന്റെയും മറിയത്തിന്റെയും യാത്ര ദുരിതപൂര്‍ണ്ണമാണെങ്കിലും അവര്‍ എത്തിച്ചേരുന്നത് ബെത്‌ലഹേമിലാണ്.

നമ്മുടെയും ജീവിതത്തില്‍ ദുരിതവും ദുഃഖവും സംഭവിക്കുമ്പോള്‍ ഓര്‍മ്മിക്കുക, അതിലൂടെ നമ്മള്‍ എത്തിച്ചേരേണ്ട ഒരിടം ദൈവത്തിന്റെ മനസിലുണ്ടെന്ന്. എല്ലാ സഹനാനുഭവങ്ങളും മൂല്യമുള്ളവയാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.