സീറോ മലബാർ മംഗളവാർത്താക്കാലം നാലാം തിങ്കൾ ഡിസംബർ 20 യോഹ. 7: 37-42 പ്രതിവിധി

‘ശബ്‌ദമുയർത്തി പറഞ്ഞു’ (37) എന്ന പ്രയോഗം പ്രതീകാത്മകമാണ്. എല്ലാവരും കേൾക്കാൻ വേണ്ടിയാണ് ഈശോ പറയുന്നത്. ആരെയും ഈശോ മാറ്റിനിർത്തുന്നില്ല. എല്ലാവരെയും ഉൾപ്പെടുത്തുന്ന ഈശോയുടെ സാർവ്വത്രികമായ പദ്ധതിയാണ് ഇവിടെ വെളിപ്പെടുന്നത്.

വ്യത്യസ്തങ്ങളായ ദാഹങ്ങളുള്ള വ്യക്തികളാണ് നമ്മൾ. ഏതു തരം ദാഹമാണെങ്കിലും ഈശോയുടെ അടുത്തു ചെന്നാൽ അതിനുള്ള പ്രതിവിധി നമുക്ക് ലഭിക്കുന്നതാണ്. ആത്മീയമായും ഭൗതികമായുമുള്ള വ്യത്യസ്ത ദാഹശമനങ്ങൾക്കായി മറ്റു വ്യക്തികളിലേക്കും സാഹചര്യങ്ങളിലേക്കും പോകരുത്. “ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു. ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്തു” (ജെറ. 2:13) എന്ന വചനവും ഓർമ്മിക്കണം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.