സീറോ മലബാർ പള്ളിക്കൂദാശ രണ്ടാം തിങ്കള്‍ നവംബർ 11 മത്തായി 19: 16-22 ദൈവീകജീവനില്‍ പ്രവേശിക്കുവാന്‍ കല്‍പനകള്‍ അനുസരിക്കുക

നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. നമ്മിൽ സമ്പത്തായി എന്താണ് ഉള്ളതെന്ന് ദൈവസന്നിധിയിൽ ഇരുന്ന് കണ്ടുപിടിക്കുകയും അത് മറ്റുള്ളവർക്കായി പങ്കുവയ്ക്കുകയും ചെയ്യുക പ്രധാനപ്പെട്ട കാര്യമാണ്.

സമ്പത്തായി, മറ്റുളളവർക്ക് പങ്കുവയ്ക്കാൻ ഒന്നുമില്ല എന്നു ചിന്തിക്കരുത്. നിന്റെ സമയം, കഴിവ്, ആരോഗ്യം, ബുദ്ധി, ജീവിതം, പുഞ്ചിരി – എല്ലാം മറ്റുള്ളവർക്കായി പങ്കുവച്ചു കൂടേ? ഒന്നുമില്ലാത്തവരായി ഈ ഭൂമിയിൽ ആരുമില്ല. ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന സമ്പത്തിന് നന്ദി പറയുക, അത് മറ്റുള്ളവർക്കായി ഉപയോഗിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ