സീറോ മലബാർ ഉയിര്‍പ്പ് ആറാം തിങ്കള്‍ മെയ് 10 മത്തായി 23: 23-28 ഫരിസേയരുടെ കപടത

“ബാഹ്യമായി മനുഷ്യർക്ക് നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളിൽ കപട്യവും അനീതിയും നിറഞ്ഞവരാണ്” (28). കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്ക് ദുരിതം എന്ന് പറഞ്ഞുകൊണ്ട്‌ യേശു തുടങ്ങുന്ന വാക്യങ്ങളാണ് നമ്മൾ ധ്യാനിക്കുന്നത്. തന്റെ കാലത്തെ ജനങ്ങളെക്കുറിച്ചുള്ള ഈശോയുടെ വിലയിരുത്തൽ കൃത്യമായിരുന്നു.

ഇന്ന് നമ്മെ നോക്കി ഈശോ വിലയിരുത്തുകയാണെങ്കിൽ എന്തായിരിക്കും അവിടുന്ന് പറയുന്നത്. ബാഹ്യമായി നല്ല രീതിയിൽ മനുഷ്യരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന നമ്മുടെയുള്ളിൽ എന്താണ് നിറഞ്ഞിരിക്കുന്നത്? കാപട്യവും അനീതിയുമാണോ? മനുഷ്യരുടെ മുമ്പിൽ പലതും നമുക്ക് മറച്ചുവയ്ക്കാൻ സാധിക്കും. എന്നാൽ, ഈശോയുടെ മുമ്പിൽ അത് സാധിക്കില്ല എന്ന ചിന്ത നമ്മെ കൂടുതൽ നന്മയിലേയ്ക്ക് നയിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.