സീറോ മലബാർ പള്ളിക്കൂദാശ ഒന്നാം ശനി നവംബർ 09 ലൂക്കാ 5: 1-11 ആഴത്തിലേയ്ക്ക് വലയിറക്കുക

രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടാത്തവൻ ഈശോയുടെ വാക്കനുസരിച്ച് വലയിറക്കിയപ്പോൾ വലിയ മത്സ്യക്കൂട്ടത്തെ കിട്ടുകയാണ്. അത് വലിച്ചുകയറ്റാൻ മറ്റ് വള്ളക്കാര്‍ കൂടി വേണ്ടിവരുന്നു. ഒരു മീൻ പോലും കിട്ടാത്തവൻ രണ്ടു വള്ളങ്ങൾ നിറയെ മീൻ പിടിക്കുന്ന അത്ഭുതം! അതിനുശേഷം ശിമയോൻ എല്ലാം ഉപേക്ഷിച്ച് ഈശോയെ അനുഗമിക്കുകയാണ്.

ഇതൊരു വലിയ പാഠമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം കൊടുക്കാൻ കഴിവുള്ളവനാരാണെന്ന് ശിമയോൻ മനസിലാക്കുന്നു. അത് ബോധ്യമായി മനസിൽ ഉറപ്പിച്ചതിനുശേഷം, എല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിക്കുന്നു. താൻ എന്തെല്ലാം ഉപേക്ഷിച്ചാലും അതിനെക്കാളും ശ്രേഷ്ഠമായവ തരാൻ കഴിവുള്ളവനെയാണ് താൻ അനുഗമിക്കുന്നതെന്ന് ശിമയോന് ഉറപ്പായിരുന്നു. എല്ലാം തരാൻ കഴിവുള്ളവനാണ് ഈശോ എന്ന ഉത്തമബോധ്യം നമ്മളിലുണ്ടോ?

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.