സീറോ മലബാർ പള്ളിക്കൂദാശ ഒന്നാം ബുധന്‍ നവംബർ 06 ലൂക്കാ 8: 26-39 പിശാചുബാധിതനെ സുഖപ്പെടുത്തുന്ന ഈശോ

“നീ വീട്ടിലേയ്ക്കു തിരിച്ചു പോവുക. ദൈവം നിനക്ക് ചെയ്തതൊക്കെയും വിവരിക്കുക.” ആരിൽ നിന്ന് അശുദ്ധാത്മാവിനെ പുറത്താക്കിയോ അയാളോട് ഈശോ ആവശ്യപ്പെടുന്ന കാര്യം ഇതാണ് – ദൈവം നിനക്ക് ചെയ്തതൊക്കെയും വിവരിക്കുക. നമ്മോടും അവിടുന്ന് ആവശ്യപ്പെടുന്നത് ഇതു തന്നെയാണ് – ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്ത വൻകാര്യങ്ങൾ എല്ലാവരോടും വിവരിക്കുക എന്ന്.

ചുരുക്കത്തിൽ, നമ്മുടെ ജീവിതം സാക്ഷ്യജീവിതമാക്കി മാറ്റുക. ദൈവം ജീവിതത്തിൽ ചൊരിഞ്ഞ അനുഗ്രഹങ്ങളാണോ അതോ ദൈവം നമുക്ക് നിഷേധിച്ചു എന്ന് നമ്മൾ കരുതുന്ന കാര്യങ്ങളാണോ നമ്മൾ മറ്റുള്ളവരോട് പറയുന്നത് എന്നോർക്കുന്നതും നല്ലതാണ്. നമ്മുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാണോ അതോ ഉതപ്പിന് കാരണമാണോ? ദൈവം നമ്മുടെ ജനനത്തിനു മുൻപു മുതൽ ഇന്നുവരെ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് തുടരാം നമ്മുടെ ജീവിതയാത്ര.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.