സീറോ മലബാർ പള്ളിക്കൂദാശ ഒന്നാം ചൊവ്വ നവംബർ 05 ലൂക്കാ 21: 1-4 വിധവയുടെ കാണിക്ക

“ദരിദ്രരേ, നിങ്ങൾ ഭാഗ്യവാന്മാർ. എന്തുകൊണ്ടന്നാൽ ദൈവരാജ്യം നിങ്ങളുടേതാകുന്നു” എന്ന് ലൂക്കാ 6:10-ൽ പറയുന്നു. ആ വചനത്തോട് ചേർന്നുനിൽക്കുന്നതാണ് ഇന്നത്തെ ധ്യാനഭാഗം. ദരിദ്രയുടെ സമർപ്പണത്തെ ഏറ്റവും വലുതായി കാണുകയാണ് ഈശോ.

തനിക്ക് എല്ലാം സമർപ്പിക്കുന്നവർക്ക് സഹായമായി ദൈവം എത്തും എന്ന സന്ദേശം ഇവിടെ നിന്ന് നമുക്ക് ലഭിക്കുന്നു. ഉള്ളതിൽ നിന്ന് കുറച്ചു സമർപ്പിക്കുന്നതും ഉള്ളതെല്ലാം സമർപ്പിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. നമ്മുടെ ജീവിതത്തിൽ നമ്മൾ എങ്ങനെയാണ്? എല്ലാം ദൈവത്തിന് സമർപ്പിക്കുന്ന സ്വഭാവമാണോ അതോ ചിലത് മാത്രം നമുക്കായി മാറ്റിവയ്ക്കുന്ന രീതിയാണോ നമുക്കുള്ളത്? എത്രമാത്രം സമർപ്പിച്ചു എന്നതിന്റെ കാര്യത്തിൽ ചുറ്റുമുള്ളവരെ നമുക്ക് കബളിപ്പിക്കാനാകും. എന്നാൽ, ഉള്ള് കാണുന്ന ദൈവത്തെ കബളിപ്പിക്കാൻ നമുക്ക് എങ്ങനെയാണ് സാധിക്കുക?

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.