സീറോ മലബാര്‍ ശ്ലീഹാക്കാലം ആറാം ശനി ജൂലൈ 11 യോഹ. 7: 14-24 ദൈവമഹത്വം

സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുക എന്നത് ക്രിസ്തു വരെ ചെയ്ത കാര്യമാണ്. അതുതന്നെയാണ് നമ്മളും അനുദിനജീവിതത്തിലൂടെ ചെയ്യേണ്ടത്. പക്ഷേ, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ തന്നെ സ്തുതിക്കും പുകഴ്ചയ്ക്കും വേണ്ടിയായി മാറുമ്പോള്‍ നമ്മള്‍ യഥാര്‍ത്ഥലക്ഷ്യത്തില്‍ നിന്ന് അകലുകയാണ്.

ദൈവമഹത്വത്തിനും ദൈവഹിതം പൂര്‍ത്തിയാക്കുന്നതിനും വേണ്ടി നമ്മള്‍ നമ്മുടെ അനുദിനജീവിതത്തിലെ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അവയെല്ലാം വിസ്മയകരമായ കാര്യങ്ങളായി മാറുന്നു. തന്റെ പ്രബോധനത്തില്‍ വിസ്മയപ്പെടുന്നവരോട് യേശു പറയുന്നത്, ഞാന്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക മാത്രമാണ് എന്നാണ്. നമ്മുടെ ജീവിതവും ജീവിതപ്രവര്‍ത്തനങ്ങളും വിസ്മയകരമായി മാറണമെങ്കില്‍ എല്ലാം ദൈവത്തിനു സമര്‍പ്പിച്ച് അവിടുത്തെ മഹത്വത്തിനായി ചെയ്യുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.