സീറോ മലബാർ ഏലിയാ ശ്ലീവാ മൂശാക്കാലം ഏഴാം ചൊവ്വാ ഒക്ടോബർ 22 യോഹ. 11: 1-16 സമയം

ലാസറിന്റെ മരണത്തെക്കുറിച്ചല്ല ജീവനെക്കുറിച്ചുള്ള വചനഭാഗമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ‘ലാസർ രോഗിയായി എന്നു കേട്ടിട്ടും രണ്ടു ദിവസം കൂടി ഈശോ അവിടെ താമസിച്ചു.’ ഇത് ഒരു പ്രധാന വാക്യമാണ്. ഈശോയുടെ പ്രവർത്തനത്തിന് അതിന്റെതായ സമയമുണ്ട്. ആ സമയം ഏതെന്ന് നമുക്ക് അറിയില്ല. എന്നാൽ, തന്റെ സമയത്ത് ഈശോ പ്രവർത്തിക്കും.

നമ്മുടെ പ്രാർത്ഥനകൾക്ക് ഉടനടി ഉത്തരം ലഭിക്കുന്നില്ലങ്കിൽ അസ്വസ്ഥരാകുന്നവരാണ് നമ്മൾ. അങ്ങനെയുള്ളപ്പോൾ ഈ വാക്യം നമ്മൾ ഓർമ്മിക്കണം. ഈശോയുടെ സമയത്തിനായി കാത്തിരിക്കണം. നമ്മുടെ പ്രാർത്ഥനകൾ തുടരുക. വേണ്ട സമയത്ത് അവൻ കൃത്യമായും പ്രവർത്തിച്ചിരിക്കും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.