സീറോ മലബാർ ഏലിയാ ശ്ലീവാ മൂശാക്കാലം ഏഴാം ഞായര്‍ ഒക്ടോബർ 20 മത്തായി 8: 23-34 പ്രപഞ്ചശക്തികളുടെ മേല്‍ വിജയം നേടുന്ന മിശിഹാ

എത്ര വലിയ തിരമാലകൾ ഉയർന്നാലും, എത്ര ഭീകരമായ കൊടുങ്കാറ്റ് വീശിയാലും, നശിക്കാൻ പോവുകയാണെന്ന് സ്വയം വിളിച്ചുപറഞ്ഞാലും രക്ഷിക്കാൻ കഴിവുള്ള ഈശോ കൂടെയുണ്ട് എന്ന് വിശ്വസിക്കുകയും ആ ഈശോയോട് ‘രക്ഷിക്കണമേ’ എന്ന് വിളിച്ചപേക്ഷിക്കുകയും ചെയ്താൽ ശമിക്കാനുള്ള കാറ്റും കോളുമേയുള്ളു ഏത് മനുഷ്യജീവിതത്തിലും.

കടലാണങ്കിൽ കൊടുങ്കാറ്റും തിരമാലയും ഉറപ്പായിട്ടും ഉണ്ടായിരിക്കും. ജീവിതമാകുന്ന കടലിലും അങ്ങനെ തന്നെ. രോഗങ്ങളും അപകടങ്ങളും വേദനകളും പ്രകൃതിദുരന്തങ്ങളുമൊക്കെ അതിന്റെ ഭാഗമാണ്. അപ്പോൾ കൊടുങ്കാറ്റും തിരമാലയുമല്ല പ്രശ്നം. നമ്മുടെ പ്രശ്നം ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിവുള്ള ഈശോ എപ്പോഴും നമ്മുടെ കൂടെയുണ്ട് എന്ന് മറന്നു പോകുന്നതും അവിടുന്നിൽ പരിപൂർണ്ണ വിശ്വാസം വയ്ക്കാത്തതുമാണ്.

വലിയ ശാന്തതയുണ്ടായി എന്നാണ് വചനം പറയുന്നത്. വലിയ ശാന്തത എല്ലാവരുടെയും ആഗ്രഹമാണ് – വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും കുടുംബജീവിതത്തിലും സഭാജീവിതത്തിലും. അത് നൽകാൻ കഴിവുള്ള ഒരാളേയുള്ളു – ഈശോ! ആ ഈശോയെ നമ്മൾ ‘വിളിച്ചുണർത്തക.’

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.