സീറോ മലബാർ ഏലിയാ ശ്ലീവാ മൂശാക്കാലം ആറാം ശനി ഒക്ടോബർ 19 ലൂക്കാ 9: 18-20 പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനം

കൂടെയുള്ളവനിൽ ക്രിസ്തുവിനെ ദർശിച്ച് അത് ഏറ്റുപറയുന്ന പത്രോസിനെ വചനത്തിൽ നമ്മൾ കാണുന്നു. ജനങ്ങൾ, ഈശോയെ മറ്റ് പലതുമായി കാണുമ്പോഴും – സ്നാപകയോഹന്നാൻ, ഏലിയ, പൂർവ്വപ്രവാചകരിൽ ഒരാൾ – പത്രോസ് തന്റെ അനുഭവവും ബോധ്യവും ഏറ്റുപറയുന്നു. ചുറ്റുമുള്ളവരുടെ വാക്കുകളാൽ സ്വാധീനിക്കപ്പെടുന്നില്ല.

ജനക്കൂട്ടത്തിന്റെ വാക്കുകൾക്കപ്പുറം സത്യത്തിനു വേണ്ടി നിലകൊള്ളാനും സത്യം പ്രഘോഷിക്കാനുമുള്ള ഉത്തരവാദിത്വത്തെ പത്രോസ് ഓർമ്മപ്പെടുത്തുന്നു. “അവൻ തനിയെ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ …” ആണ് ഇത് സംഭവിക്കുന്നത്. നമ്മൾ ആരെന്ന് നമ്മൾ കണ്ടെത്തുന്നതിനും യഥാർത്ഥത്തിലുള്ള നമ്മളാരാണെന്ന് മറ്റുള്ളവർ അറിയുന്നതിനും പ്രാർത്ഥനയുടെ പിൻബലം ആവശ്യമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.