സീറോ മലബാർ ഏലിയാ ശ്ലീവാ മൂശാക്കാലം ആറാം വെള്ളി ഒക്ടോബർ 18 ലൂക്കാ 16: 1-8 നീതിരഹിതനെങ്കിലും കൗശലപൂര്‍വ്വം പ്രവര്‍ത്തിച്ച കാര്യസ്ഥന്‍

കൗശലം നിറഞ്ഞ പെരുമാറ്റം വഴി കടക്കാരുടെ വീടുകളിൽ സ്ഥാനം സമ്പാദിച്ച കാര്യസ്ഥനെപ്പോലെ, നിത്യഭവനത്തിൽ സ്വീകരിക്കപ്പെടാൻ ദാനധർമ്മം വഴി സ്നേഹിതരെ നേടിയെടുക്കാൻ ഈ ഉപമ വിശ്വാസികളെ പഠിപ്പിക്കുന്നു എന്നാണ് ഔദ്യോഗികമായ ഒരു വ്യാഖ്യാനം.

അവസാന വാക്യത്തിൽ പറയുന്ന, ഈ യുഗത്തിന്റെ മക്കളും വെളിച്ചത്തിന്റെ മക്കളും എന്ന വിശേഷണങ്ങളും ശ്രദ്ധിക്കേണ്ടതാണ്. വെളിച്ചത്തിന്റെ മക്കൾ ഈ യുഗത്തിന്റെ മക്കളെ അതേപടി അനുകരിക്കണമെന്നല്ല ഈശോ പറയുന്നത്. സാധ്യതകളെ ഏറ്റവും മനോഹരമായി ഉപയോഗിക്കുന്ന അവരുടെ ശൈലിയിലേയ്ക്കാണ് യേശു വിരല്‍ചൂണ്ടുന്നത്. നമ്മുടെ ജീവിതത്തിൽ ദൈവം വച്ചുനീട്ടുന്ന അനന്തസാധ്യതകളെ നന്മ ചെയ്യാനും സ്വർഗ്ഗരാജ്യം നേടിയെടുക്കാനും പര്യാപ്തമായ വിധത്തിൽ ഉപയോഗിക്കാൻ പഠിക്കുക എന്നതാണ് ഈ ഉപമ നമുക്ക് നൽകുന്ന സന്ദേശം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.