സീറോ മലബാര്‍ കൈത്താക്കാലം രണ്ടാം ചൊവ്വ ജൂലൈ 28 യോഹ. 12: 20-26 ഗോതമ്പുമണി നിലത്തുവീണ് അഴിയണം

എല്ലാ വിത്തും നൂറുമേനി ഫലം പുറപ്പെടുവിക്കില്ല. അനുകൂലമായ സാഹചര്യമല്ലെങ്കില്‍ വിത്ത് വിത്തായിരിക്കുകയോ ഉണങ്ങിപ്പോവുകയോ നശിച്ചുപോവുകയോ ചെയ്യും. മഴ, മഞ്ഞ്, വെയില്‍, മണ്ണ്, വെള്ളം ഇവയെല്ലാം ആവശ്യമാണ് ഒരു വിത്ത് അഴുകാനും മുളച്ചുപൊങ്ങാനും നൂറുമേനി ഫലം പുറപ്പെടുവിക്കാനും.

നമ്മുടെ ആത്മീയജീവിതവും വിശ്വസജീവിതവുമൊക്കെ ഇതുപോലെ തന്നെയാണ്. അവ വളരണമെങ്കില്‍ സാഹചര്യങ്ങളുടെ സ്വാധീനം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ആത്മീയജീവിതം മയക്കത്തിന്റെ അവസ്ഥയിലാണോ ഉണര്‍വിന്റെ പാതയിലാണോ എന്ന് ധ്യാനിക്കേണ്ട സമയമാണിത്. തന്റെ മരണത്തിലേയ്ക്ക് നടന്നടുക്കുന്ന യേശുവാണ് പറയുന്നത് – ഗോതമ്പുമണി അഴുകണമെന്ന്. പഴയ അവസ്ഥയില്‍ നിന്ന് പരിപൂര്‍ണ്ണമായി മാറിയാലേ പുതുമയെ സ്വീകരിക്കാനാവൂ; മരിച്ചാലേ ഉയിര്‍ക്കാനാവൂ. അതാണ് യേശു ചെയ്തത്. നമ്മള്‍ ചെയ്യേണ്ടതും അതുതന്നെ. ഇന്ന് തിരുനാൾ ആഘോഷിക്കുന്ന വി. അൽഫോൻസാമ്മ ഇക്കാര്യത്തിൽ നമുക്ക് മാതൃകയാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.